വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായി

Sunday 05 February 2023 1:14 AM IST
ടി.സി.പി.എ.കെ അക്കാഡമിക്ക് കൗൺസിൽ, ജി.എസ്.ടിയും വ്യാപാര മേഖലയും വിഷയത്തിൽ നടത്തിയ ഏകദിന പഠനകളരി ടാക്‌സ് കൺസൾട്ടന്റ്‌സ് ആന്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജി.എസ്.ടി നിയമങ്ങളിൽ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും ഉയർന്ന പലിശയും വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുന്നതായി ടാക്‌സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ പറഞ്ഞു. ടി.സി.പി.എ.കെ അക്കാഡമിക്ക് കൗൺസിൽ ജി.എസ്.ടിയും വ്യാപാര മേഖലയും എന്ന വിഷയത്തിൽ നടത്തിയ ഏകദിന പഠനകളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയിൽ അവ്യക്തത നിലനിന്ന ആദ്യകാലത്തെ കണക്കുകൾ പോലും ഓഡിറ്റിംഗിന് വിധേയമാക്കാനുള്ള സംസ്ഥാന ജി.എസ്.ടി വകുപ്പ് തീരുമാനം വ്യാപാര മേഖലയ്ക്ക് പ്രഹരമാകും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ.ബഷീർ, എം.ആർ.മണികണ്ഠൻ, വി.പ്രകാശൻ എന്നിവർ സംസാരിച്ചു. എം.ഉണ്ണിക്കൃഷ്ണൻ പഠനക്കളരിക്ക് നേതൃത്വം നൽകി.