മങ്ങാട്ടേത്ത് അക്കരക്കളരി സമർപ്പിച്ചു
Sunday 05 February 2023 12:26 AM IST
മാവേലിക്കര: പുനർനിർമ്മിച്ച ചെട്ടികുളങ്ങര കൈതതെക്ക് മങ്ങാട്ടേത്ത് അക്കരക്കളരിയുടെ സമർപ്പണം തന്ത്രി പ്ലാക്കടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ് കുമാർ, കൃഷ്ണകുമാർ നമ്പൂതിരി, നീലമന എൻ.ഗോവിന്ദൻ നമ്പൂതിരി, ജി.ബൈജു, എ.മഹേന്ദ്രൻ, സി.ചന്ദ്രശേഖരൻ പിള്ള, ബാലകൃഷ്ണൻ നായർ, പി.രഘുനാഥ് മങ്ങാട്ടേത്ത്, കെ.രാമചന്ദ്രൻ, പി.തുളസീധരൻ നായർ, കെ.പീതാംബരൻ നായർ, ടി.പുരുഷോത്തമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. വാസ്തുശില്ലി ചെട്ടികുളങ്ങര വിജയകുമാരൻ ആചാരി, ചെറുകോൽ മധുസൂദനൻ ആചാരി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.