സ്പൈഡർമാനെ 'പഠിച്ച' ആമിറിന് ഇരട്ടത്തിളക്കം
Sunday 05 February 2023 12:33 AM IST
മാന്നാർ: 'സ്‌പൈഡർമാൻ ക്യാരക്ടർ എൻസൈക്ലോപീഡിയ' എന്ന പുസ്തകത്തിൽ നിന്നു ഏറ്റവും കൂടുതൽ സ്‌പൈഡർമാൻ കാർട്ടൂൺ കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവയിൽ ഇടം നേടിയ ആറുവയസുകാരൻ ആമിർ അഹമ്മദ് നാടിന് അഭിമാനമായി.
മാന്നാർ കുരട്ടിക്കാട് വഹിദാ മൻസിലിൽ ഷംസുദീന്റെ മകൾ ഷഹന ഷംസുദീന്റെ മകനണ് ആമിർ. അബുദാബിയിൽ ജോലി ചെയ്യുന്ന അമ്മയ്ക്കൊപ്പം കഴിയുന്ന ആമിർ 4.49 മിനുട്ടും 81 മില്ലിസെക്കൻഡുമെടുത്ത് 188 കഥാപാത്രങ്ങളെയാണ് തിരിച്ചറിഞ്ഞത്. നാല് വയസു മുതൽ പുസ്തക വായനയിൽ താത്പര്യം കാട്ടിത്തുടങ്ങിയ ആമിർ ടി.വിയും യൂട്യൂബും ഒഴിവാക്കി മൂന്ന് മാസംകൊണ്ടാണ് വായിച്ചു പഠിച്ചാണ് റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. അബുദാബി ജെയിംസ് സ്‌കൂളിൽ ഗ്രേഡ് ഒന്ന് വിദ്യാർത്ഥിയാണ്. നാലാംക്ലാസുകാരൻ സമർ മുഹമ്മദ് സഹോദരൻ.