സി.സി.ടി.വി ക്യാമറയും ഇന്നോവ കാറും കവർന്നു.

Saturday 04 February 2023 11:38 PM IST

തലശ്ശേരി: പെയിന്റിംഗ് അറ്റകുറ്റപണി തീർത്തതിന് ശേഷം ഗാരേജിൽ നിർത്തിയിട്ട ഇന്നോവ കാറും സി.സി.ടി.വിയും കളവുപോയി. എരഞ്ഞോളി പാലത്തിനടുത്ത ആർ.ജെ.ഗാരേജിൽ നിർത്തിയിട്ട ചമ്പാട് സ്വദേശിയായ ഗൾഫുകാരൻ മിഷാദിന്റെ ഇന്നോവയാണ് കവർന്നത് .ഗാരേജിന്റെ ചുമര് കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷ്ടാക്കൾ വാഹനം കടത്തിക്കൊണ്ടുപോയത്.

മിഷാദിന്റെ സുഹൃത്താണ് വണ്ടി ഗാരേജിൽ ഏൽപ്പിച്ചത് . ചോനാടത്തെ രശ്മി നിവാസിൽ രവീന്ദ്രന്റെതാണ് ഗാരേജ്. വെള്ളിയാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് പിൻവശം വടക്ക് ഭാഗത്തെ ചുമര് കുത്തിത്തുറന്നതായി കണ്ടത്. ഗാരേജിൽ സ്ഥാപിച്ച സി.സി.ടി.വി.ക്യാമറയും ഡി.വി.ആറും മോഷ്ടാക്കൾ അഴിച്ചു കൊണ്ടുപോയിരുന്നു. ഇന്നോവക്ക് മാത്രം 10 ലക്ഷം വില വരും.തലശ്ശേരി പൊലീസ് എത്തി അന്വേഷണം നടത്തി കണ്ണൂരിൽ നിന്ന് പോലിസ് നായയും വിരലടയാള വിദഗ്ദദരും ഗാരേജിലെത്തി തെളിവുകൾ ശേഖരിച്ചു.

Advertisement
Advertisement