മുല്ലോളി കൃഷ്ണൻ ചരമ വാർഷികാചരണം
Saturday 04 February 2023 11:39 PM IST
പാനൂർ :ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന മുല്ലോളി കൃഷ്ണൻ മാസ്റ്ററുടെ ഒന്നാംചരമാവാർഷികാചരണത്തിന് ഇന്നലെ കാലത്ത് തുടക്കമായി. 9 മണിക്ക് നടന്ന പുഷ്പാർച്ചന ഡി. സി. സി.പ്രസിഡന്റ് അഡ്വ :മാർട്ടിൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വിനുപാറായി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം വി.സുരേന്ദ്രൻ , ഡി.സി. സി.വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ, ഡി.സി.സി ജനറൽസെക്രട്ടറിമാരായ സി.ജി.തങ്കച്ചൻ, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണവള്ളി. ജവഹർ ബാലജനവേദി ജില്ലാ പ്രസിഡന്റ് ജലീൽ, പന്യോടൻ ചന്ദ്രൻ, സി.കെ. സഹജൻ. എം.സി.വാസു സ്വാഗതവും കെ.കെ.പവിത്രൻ നന്ദിയും പറഞ്ഞു.