ഐ.ആർ.പി.സിക്ക് എയർ ബെഡും വാക്കറും നൽകി.

Saturday 04 February 2023 11:43 PM IST

പാപ്പിനിശ്ശേരി വെസ്റ്റ് :ശ്രീ മുത്തപ്പൻ മടപ്പുര കരിക്കൻ കുളം പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവ പരിപാടികളോടനുബന്ധിച്ച് മുത്തപ്പൻക്ഷേത്ര കമ്മറ്റി ഐ.ആർ.പി.സി പാപ്പിനിശ്ശേരിസോണൽ കമ്മറ്റിക്ക് വാക്കറും എയർ ബെഡും നൽകി സി.പി.എം.ലോക്കൽ സെക്രട്ടറി വി .വി പവിത്രൻ ,കെ.വി രമേശൻ, കാനായി സതീശൻ എന്നിവർ ഏറ്റുവാങ്ങി.ക്ഷേത്ര ഭാരവാഹികളായ മഠത്തിൽ സുരേശൻ, കെ.രാജൻ, മഠത്തിൽ കുഞ്ഞിരാമൻ, പാട്ടത്തിൽ ശാരദ , നിഷ നളിനാക്ഷൻ, ഷൈജു പാട്ടത്തിൽ, ദിലീപ്.പി, രഞ്ജിത്ത് കെ.എന്നിവർ പങ്കെടുത്തു.