തരംഗം കരിയർ ഗൈഡൻസ് പദ്ധതി
Saturday 04 February 2023 11:44 PM IST
മട്ടന്നൂർ: മട്ടന്നൂർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'തരംഗ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം കോളയാട് സെന്റ് കോർണേലിയോസ് എച്ച്.എസ്.എസിൽ കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും പ്ലസ് ടു വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടമെന്ന നിലയിൽ പദ്ധതി ആരംഭിക്കുന്നത്. തുടർന്ന് ഏപ്രിൽ മാസത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് കരിയർ എക്സ്പോയും സംഘടിപ്പിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് മട്ടന്നൂർ പോളിയിൽ ആരംഭിക്കുന്ന കരിയർ ഗൈഡൻസ് സെന്റർ നിർമ്മാണം പൂർത്തിയാവുന്നതോടെ പദ്ധതി കൂടുതൽ വിപുലമാക്കുന്നതിനും തുടർച്ചയുണ്ടാക്കാനും സാധിക്കും.