സംസ്ഥാന സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്

Saturday 04 February 2023 11:45 PM IST

മട്ടന്നൂർ: 21ാമത് സംസ്ഥാന സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, എ.ആർ.മുഹമ്മദ് റാഫി, എ.കെ.വിനോദ് കുമാർ, എം.രമേശൻ, ഇ.വി.വിനോദ് കുമാർ, കൗൺസിലർ പി.ശ്രീജ, ടി.പി.ബഷീർ, പ്രഥമാദ്ധ്യാപിക എം.എം.സുജാത, പി.പി.ഫവാസ് തുടങ്ങിയവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പിൽ ആൺ,പെൺ വിഭാഗങ്ങളിലായി എറണാകുളം, കണ്ണൂർ,പാലക്കാട്, കോട്ടയം ടീമുകൾ സൈമി ഫൈനലിൽ കടന്നു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച 13 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും.