ഭാ​ര്യാ​പി​താ​വി​നെ കു​ത്തിപ്പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

Sunday 05 February 2023 1:32 AM IST

ക​ണ്ണൂ​ർ: കാ​ന​ത്തൂ​ർ സാ​യ് മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്ത് ഭാ​ര്യാ​പി​താ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്റാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ന​ത്തൂ​ർ സ്വ​ദേ​ശി ഷൈ​ജു (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യാ​പി​താ​വ് വ​ലി​യ​പു​ര​യി​ൽ ഭ​ര​ത​നാ​ണ് പ​രി​ക്കേ​റ്റ​ത്. കഴിഞ്ഞ ദിവസം വൈകീട്ട 6.30 തോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഷൈ​ജു​വും ഭാ​ര്യ​യും ത​മ്മി​ൽ നി​ല​വി​ൽ വി​വാ​ഹ മോ​ച​ന കേ​സ് ക​ണ്ണൂ​ർ കു​ടും​ബ​കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​ദ്ധ്യാപി​ക​യാ​യ യു​വ​തി ഏ​റെ നാ​ളാ​യി സ്വ​ന്തം വീ​ട്ടി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീട്ട് ഇ​വി​ടെ​യെ​ത്തി​യ ഷൈ​ജു യു​വ​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് ക​ത്തി​യെ​ടു​ത്ത് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കു​ത്തു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭ​ര​ത​ന്റെ കൈ​ക്ക് പ്ര​തി കു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പൊലീ​സ് കേ​സെ​ടു​ത്ത് ഷൈ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.