ഗുരുതി മണ്ഡപ സമർപ്പണം
Sunday 05 February 2023 12:47 AM IST
മാന്നാർ: പൊതുവൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗുരുതി മണ്ഡപത്തിന്റെ സമർപ്പണം ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.ബി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, തേവരിക്കൽ ശ്രീമഹാദേവർക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് എച്ച്.അരുൺ, ചണ്ണയിൽകാവ് കാര്യദർശി ബാലകൃഷ്ണൻ, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി വടവാവേലൂർ ഇല്ലം അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ശങ്കർലാൽ സ്വാഗതവും ട്രഷറർ ദിലീപ് നന്ദിയും പറഞ്ഞു. തുടർന്ന് ഉത്സവത്തിന്റെ തൃക്കൊടിയേറ്റ് മേൽശാന്തി നിർവഹിച്ചു. ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിച്ചു.