ഓപ്പറേഷൻ ബ്ലൂ നെറ്റ്: ആദ്യദിനം 70 പേർ പിടിയിൽ

Monday 06 February 2023 1:04 PM IST

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തൽ തടയുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും, മറ്റു നിയമ വിരുദ്ധ പ്രവർത്തികൾ തടയുന്നതിനുമായി ഓപ്പറേഷൻ' ബ്ലൂ നെറ്റ് 'എന്ന പേരിൽ സിറ്റി പൊലീസ് വാഹന പരിശോധന ആരംഭിച്ചു.

മദ്യപിച്ച് വാഹനമോടിച്ച 54 പേരും മറ്റു നിയമലംഘനങ്ങൾ നടത്തിയ 16 പേരും പിടിയിലായി.

നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധികളെയും മൂന്ന് മേഖലകളായി തിരിച്ചാണ് പരിശോധന . വാഹന പരിശോധനകളുടെ ചുമതല അതത് പൊലീസ് സ്റ്റേഷനുകളിലെ ലാ ആൻഡ് ഓർഡൽ എസ്.ഐമാർക്കായിരിക്കും. പരിശോധനകളിൽ എസ്.എച്ച്മാരും അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരും പങ്കെടുക്കും. നഗരത്തിലെ 22 പൊലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസം ആരംഭിച്ച ഓപ്പറേഷൻ ബ്ലൂ നെറ്റ് വാഹന പരിശോധ പദ്ധതിയിൽ 1894 വാഹനങ്ങളാണ് പരിശോധിച്ചത്.