എസ്.എൻ കോളേജ് പൊളിറ്റിക്‌സ് വിഭാഗം വിദ്യാർത്ഥി സംഗമം

Sunday 05 February 2023 2:13 AM IST

തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ.കോളേജിൽ 1983 -1986 ബിരുദ ബാച്ചിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഒത്തുകൂടി. കോളേജ് ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.അമ്പിളിരാജ് ഡി.ബി പരിപാടി ഉദ്ഘാടനം ചെയ്‌തു. ഈ ബാച്ചിനെ പഠിപ്പിച്ച അദ്ധ്യാപികയായ ഡോ.പി.ഗീതാകുമാരിയുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്. കോളേജിലെ ബയോഗ്യാസ് പ്ലാന്റ്, വിദേശ വിദ്യാർത്ഥികൾക്കുള്ള ധനസഹായം, റാങ്ക് ജേതാക്കൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളുമടക്കം ബാച്ച് സംഭാവന ചെയ്‌തിട്ടുണ്ട്. മുൻ അദ്ധ്യാപകരായ ഡോ.പി. ഗീതാകുമാരി, ഡോ.എസ്.ആർ. ജീത, പ്രവാസി വ്യവസായി ഷബീർ മുഹമ്മദ്, എസ്.നൗഷാദ്, ജെ.ഉദയകുമാരി, എസ്.മേരിലത തുടങ്ങിയവർ സംസാരിച്ചു.