റേഷൻ: മന്ത്രിയുടെ പ്രസ്താവന അസംബന്ധമെന്ന്

Sunday 05 February 2023 2:14 AM IST

തിരുവനന്തപുരം: സെർവർ തകരാറ് മൂലം റേഷൻ വിതരണം തടസപ്പെടുന്നതിനെപറ്റി മന്ത്രി നടത്തിയ പ്രസ്താവന അസംബന്ധമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ.നാല് മാസമായി തുടരുന്ന സെർവർ പ്രശ്നം റേഷൻ കാർഡുടമകളെയും കടയുടമകളെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കിയിട്ടും പ്രശ്നം പരിഹരിക്കാതെ മന്ത്രി നടത്തിയ പ്രസ്താവനയിൽ അതൃപ്തരാണ് റേഷൻ വ്യാപാരികൾ. സ്ഥിരമായി ഉണ്ടായി കൊണ്ടിരിക്കുന്ന സെർവർ പ്രശ്നത്തിന് പരിഹാരം കാണാതെ ഷിഫ്റ്റ് ഏർപ്പെടുത്തിയെങ്കിലും റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. സ്‌റ്റീഫൻ എം എൽ.എയും ജന: സെക്രട്ടറി ഡാനിയൽ ജോർജും പറഞ്ഞു.