കേരള ചരിത്ര ഗവേഷണ കൗൺസിൽ
Sunday 05 February 2023 2:16 AM IST
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം തയ്യാറാക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ സ്‌കൂളുകളുമായി ബന്ധപ്പെട്ടുള്ള പബ്ലിക് ഡിജിറ്റൽ ആർക്കൈവ്സ് തയ്യാറാക്കും. ഇതിനായി 1950ന് മുമ്പുള്ള സ്‌കൂൾ, കോളേജ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ, കത്തുകൾ, ഡയറിക്കുറിപ്പുകൾ, നോട്ടീസുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുള്ളവർ കേരള ചരിത്ര ഗവേഷണ കൗൺസിലുമായി ബന്ധപ്പെടുക.