വ്യാപാര മേഖലയെ കേന്ദ്ര -സംസ്ഥാന ബഡ്ജറ്റുകൾ അവഗണിച്ചു- വ്യാപാരി വ്യവസായി കോൺഗ്രസ്
Sunday 05 February 2023 2:17 AM IST
തിരുവനന്തപുരം: ബഡ്ജറ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യാപാര മേഖലയെ പൂർണമായി അവഗണിച്ചെന്ന് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന രക്ഷാധികാരി എൻ. പീതാംബരക്കുറുപ്പും സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയനും സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പനും പ്രസ്‌താവനയിൽ അറിയിച്ചു.
കൊവിഡിനെ തുടർന്നു വ്യാപാര മേഖല തകർന്നടിഞ്ഞ സാഹചര്യത്തിൽ യാതൊരു ഉത്തേജക പാക്കേജും സർക്കാരുകൾ പ്രഖ്യാപിക്കാത്തത് നിരാശജനകമാണ്. ജി.എസ്.ടി നിയമത്തിന്റെ കുരുക്കിൽ വലയുന്ന വ്യാപാരി സമൂഹത്തിന് സമാശ്വാസം നൽകുന്ന യാതൊരു നടപടിയും ബഡ്‌ജറ്റുകളിലില്ല. കേരള സർക്കാർ പെട്രോളിനും ഡീസലിനും രണ്ട് രൂപ സർചാർജ് കൂട്ടിയത് പിൻവലിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.