തിരുവനന്തപുരത്ത് എയർടെൽ 5 ജി സേവനം തുടങ്ങി
Sunday 05 February 2023 2:17 AM IST
തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ എയർടെൽ 5ജി സേവനം തുടങ്ങി. നഗരത്തിലെ രണ്ടാമത്തെ 5ജി സേവനമാണിത്. രണ്ടുമാസം മുമ്പ് ജിയോ 5ജി തുടങ്ങിയിരുന്നു. കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങൾക്കൊപ്പമാണ് എയർടെൽ തിരുവനന്തപുരത്തും 5ജി തുടങ്ങിയത്. വഴുതക്കാട്, തമ്പാനൂർ, കിഴക്കേകോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് എയർടെൽ 5ജി സേവനങ്ങൾ കിട്ടുക. സംവിധാനം മെച്ചപ്പെടുന്നതനുസരിച്ച് നഗരം മുഴുവൻ 5ജി സേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു.