പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് വിലക്ക്
Sunday 05 February 2023 6:42 AM IST
കറാച്ചി: വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. മതനിന്ദാപരമായ പരാമർശം നീക്കാത്തതിനെത്തുടർന്നാണ് നടപടി. ഏത് തരം ഉള്ളടക്കം നീക്കാനാണ് സർക്കാർ നിർദ്ദേശിച്ചതെന്ന് വ്യക്തമല്ല. വിദ്വേഷ പരാമർശം നീക്കിയില്ലെങ്കിൽ പ്രവർത്തനം ബ്ലോക്ക് ചെയ്യുമെന്ന് കാട്ടി പാകിസ്ഥാൻ ടെലികോം അതോറിട്ടി നേരത്തെ 48 മണിക്കൂർ വിക്കിപീഡിയയുടെ സേവനം തടസപ്പെടുത്തിയിരുന്നു.
വിശദീകരണത്തിന് അവസരം നൽകിയെങ്കിലും നിലപാട് വ്യക്തമാക്കാൻ വിക്കിപീഡിയ ഹാജരായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പരാമർശം നീക്കം ചെയ്താൽ സേവനം പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു.