ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി

Sunday 05 February 2023 6:43 AM IST

ധാക്ക : ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഇതിനിടെ വിലക്കയറ്റം രൂക്ഷമായതോടെ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവയ്ക്കണമെന്ന് കാട്ടി പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളായി പ്രതിഷേധം തുടരുന്നുണ്ട്. കൊവിഡ് മഹാമാരിയുടെയും യുക്രെയിൻ അധിനിവേശത്തിന്റെയും ഫലമായി രാജ്യത്തെ വസ്ത്ര നിർമ്മാണ മേഖലയ്ക്കേറ്റ പ്രഹരമാണ് ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയത്. ഇന്ധനമടക്കമുള്ള ഇറക്കുമതികൾക്ക് വേണ്ട പണത്തിനും രാജ്യത്ത് കടുത്ത ബുദ്ധിമുട്ട് നേരിടുന്നു. ജനുവരി 30ന് അന്താരാഷ്ട്ര നാണയനിധി ( ഐ.എം.എഫ് ) ബംഗ്ലാദേശിന് 4.7 ബില്യൺ ഡോളർ വായ്പ അനുവദിച്ചിരുന്നു.