ജിതു മാധവന്റെ ചിത്രത്തിൽ ഫഹദ്

Monday 06 February 2023 12:37 AM IST

നിർമ്മാണം അൻവർ റഷീദ്

രോ​മാ​ഞ്ച​ത്തി​നു​ ​ശേ​ഷം​ ​ജി​തു ​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തിൽഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​ൻ.​ ​നി​ർ​മ്മാ​താ​വ് ​അ​ൻ​വ​ർ​ ​റ​ഷീ​ദും​ ​ഫ​ഹ​ദും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന പ്ര​ത്യേ​ക​ത​യും​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്. ​ചി​ത്രീ​ക​ര​ണം​ ​മാ​ർ​ച്ചി​ൽ​ ​ആ​രം​ഭി​ക്കും.​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​ആ​ദ്യ​മാ​യി​ ​നി​ർ​മ്മി​ച്ച​ ​ബാം​ഗ്ളൂ​ർ​ ​ഡെ​യ്സിൽ ഫ​ഹ​ദ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യി​രി​ന്നു.
അ​ൻ​വ​ർ​ ​നി​ർ​മ്മി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ട്രാ​ൻ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലുംഫ​ഹ​ദ് ​ആ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​അ​തേ​സ​മ​യം​ ​അ​ണി​യ​റ​യി​ൽ​ ​നി​ര​വ​ധി​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ക​ന്ന​ട​ ​സം​വി​ധാ​യ​ക​ൻ​ ​പ​വ​ൻ​ ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ധൂ​മം​ ​ഫ​ഹ​ദ് ​പൂ​ർ​ത്തി​യാ​ക്കി.​ ​മാ​രി​ ​സെ​ൽ​വ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​മ​ന്ന​ൻ,​ ​തെ​ലു​ങ്കി​ൽ​ ​പു​ഷ്പ​-​ ​ദ​ ​റൂ​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ണ്ട്.​ ​വി​ജ​യ് ​-​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന് ​ഫ​ഹ​ദ് ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​ഖി​ൽ​ ​സ​ത്യ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ച്ചു​വും​ ​അ​ത്ഭു​ത​ ​വി​ള​ക്കു​മാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​പു​തു​മു​ഖം​ ​അ​ഞ്ജ​ന​ ​ജ​യ​പ്ര​കാ​ശ് ​ആ​ണ് ​നാ​യി​ക.​ ​പാ​ച്ചു​വും​ ​അ​ത്ഭു​ത​ ​വി​ള​ക്കും​ ​വി​ഷു​വി​ന് ​റി​ലീ​സ് ​ചെ​യ്യും.

Advertisement
Advertisement