പന്തം കൊളുത്തി പ്രകടനം
Monday 06 February 2023 12:17 AM IST
നെടുമങ്ങാട്: ജനജീവിതം കൂടുതൽ ദുഃസഹമാക്കിക്കൊണ്ട് കഴിഞ്ഞദിവസം എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിനെതിരെ നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നെടുമങ്ങാട് ചന്തമുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം കച്ചേരി നടയിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ നേതൃത്വം നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ നെട്ടിറച്ചിറ ജയൻ,എൻ.ബാജി,അഡ്വ.അരുൺകുമാർ,ടി.അർജുനൻ,സജാദ്,കെ.ജെ.ബിനു,മന്നൂർകോണം താജുദ്ദീൻ,വാണ്ട സതീഷ്,താഹിർ നെടുമങ്ങാട്,ശ്യാം ലാൽ,സജി നെടുമങ്ങാട് എന്നിവർ പങ്കെടുത്തു.