വട്ടിയൂർക്കാവിൽ വിളംബരജാഥ
Monday 06 February 2023 3:48 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് വികസന സെമിനാറിനും കാവ് ഫെസ്റ്റിനും മുന്നോടിയായി മണ്ഡലത്തിലുടനീളം നടത്തുന്ന വിളംബരജാഥയ്‌ക്ക് തുടക്കമായി. ശാസ്തമംഗലം ജംഗ്ക്ഷനിൽ നടന്ന ആദ്യ സ്വീകരണസമ്മേളനം അഡിഷണൽ അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വി.കെ. പ്രശാന്ത് എം.എൽ.എ, ഗായകരായ കാവാലം ശ്രീകുമാർ, പന്തളം ബാലൻ, പ്രാർത്ഥന രതീഷ്, സിനിമാ താരം ജോബി, കവി ഏഴാച്ചേരി രാമചന്ദ്രൻ, പാലോട് സന്തോഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചൊവ്വാഴ്ച രാത്രി 7.30ന് കാഞ്ഞിരംപാറയിൽ ജാഥ സമാപിക്കും. 10ന് രാവിലെ നെട്ടയം പോളിടെക്‌നിക്കൽ വികസന സെമിനാർ നടക്കും. വൈകിട്ട് കാവ് ഫെസ്റ്റിന് തുടക്കമാകും.