ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ചു, കണ്ണിൽ മുളക് വിതറി അമ്മയുടെ ക്രൂരത
Sunday 05 February 2023 9:50 PM IST
കുമളി : അടുത്ത വീട്ടിലെ ടയർ കത്തിച്ചതിന് ഏഴു വയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത, കുട്ടിയെ ചട്ടുകം കൊണ്ട് പൊളലേൽപ്പിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തു. കുട്ടിയുടെ കൈയിനും കാലിനുംപൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം,
പൊള്ളലേൽപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ കാൽമുട്ടിന് തഴെയും കൈയിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. . കുട്ടിയZ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ അറിയിച്ചു.