ആസാദി കാ അമൃത് മഹോത്സവം

Monday 06 February 2023 3:05 AM IST

നെടുമങ്ങാട്:വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടത്തുന്ന ആസാദി കാ അമൃത് മഹോത്സവം വിപുലമായ പരിപാടികളോടെ ഇന്ന് ആരംഭിച്ച് 10ന് ആവസാനിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന ക്ഷേമപദ്ധതികളെക്കുറിച്ച് പ്രദർശനങ്ങൾ, പൊതുജനസമ്പർക്ക പരിപാടികൾ, ശില്പശാലകൾ, സെമിനാറുകൾ, ആസാദി കാ അമൃത് മഹോത്സവ് പ്രദർശനം, മത്സരങ്ങൾ,ക ലാ സാംസ്ക്കാരിക പരിപാടികൾ എന്നിവ നടക്കും.നാഷണൽ ആയുഷ് മിഷൻ,ഹോമിയോ, ആയുർവേദ,പ്രകൃതി, സിദ്ധ മെഡിക്കൽ ക്യാമ്പും ഔഷധ വിതരണവും നടക്കും.നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാ തല പൊതുജനസമ്പർക്ക പരിപാടി ഇന്ന് രാവിലെ 10.30ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിചാമി, ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ബീന, അസിസ്റ്റന്റ് ഡയറക്ടർ സുധ.എസ്.നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.