മോട്ടോർ തൊഴിലാളി സെമിനാർ

Monday 06 February 2023 3:27 AM IST

തിരുവനന്തപുരം: 10 മുതൽ 12 വരെ നെടുമങ്ങാട് നടക്കുന്ന ഐ.എൻ.ടി.യുസി ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് മോട്ടോർ തൊഴിലാളി സെമിനാർ നടത്തി. മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യുസി) സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. പ്രതാപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി പുത്തൻപള്ളി നിസാർ, ജി.മാഹീൻ അബൂബേക്കർ, ആന്റണി ആൽബർട്ട്, ജയൻ തമ്പാനൂർ, ഡി.അജയകുമാർ, ജെ.സതികുമാരി, ഡി.ഷുബീല, സുനി മോൻ, സരളാ വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.