പെൻഷൻകാരുടെ ധർണ ഇന്ന്

Monday 06 February 2023 12:09 AM IST

കോട്ടയം: മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്ത അനുവദിക്കുക, ഹയർ ഒപ്ഷൻ ഇല്ലാതാക്കാനുള്ള നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാ​ഗമായി കോട്ടയം പി.എഫ് ഓഫീസിന് മുന്നിൽ പെൻഷൻകാർ ഇന്ന് രാവിലെ 10.30ന് ധർണ നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡ​ന്റ് ഫിലിപ്പ് ജോസഫ്, കെ.ജെ.സാബു തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement