കെ.എസ്.എസ്.പി.യു യൂണിറ്റ് സമ്മേളനം

Monday 06 February 2023 2:33 AM IST
കെ.എസ്. എസ്.പി.യു മണ്ണഞ്ചേരി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ :കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണഞ്ചേരി യൂണിറ്റ് സമ്മേളനം ജില്ല സെക്രട്ടറി .കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂണിറ്റ് അംഗവും മികച്ച പച്ചക്കറി ക്ഷീര കർഷകനുമായ .വി.എസ്.ആനന്ദകുമാർ , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ അനഘ വിശ്വൻ, എംകോം പരീക്ഷയിൽ നാലാം റാങ്ക് നേടിയ ബി. ശ്രീലക്ഷ്മി. എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി വി.എൻ. ശശിധരൻ നായർ , ബ്ലോക്ക് പ്രസിഡന്റ് രാജേന്ദ്രൻ , ബേബി, കെ.റ്റി. മോളി എന്നിവർ സംസാരിച്ചു.

Advertisement
Advertisement