ന്യൂസ്‌പേപ്പർ ചലഞ്ച് 

Monday 06 February 2023 2:34 AM IST
ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ അശരണർക്ക് തയ്യൽ മെഷീനും, വീൽ ചെയറും നൽകിയപ്പോൾ

മാന്നാർ: അശരണരെ സഹായിക്കുന്നതിനായി ന്യൂസ്‌പേപ്പർ ചലഞ്ചുമായി ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. ഡിസംബറിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ആല-ബുധനൂർ പഞ്ചായത്തുകളിൽ നിന്നും പഴയ പത്രങ്ങൾ ശേഖരിച്ച് അവ വിറ്റുകിട്ടിയ തുകയും വിനോദ യാത്രയുടെ മിച്ചംതുകയും അശരണർക്കായി തയ്യൽ മെഷീനും, വീൽ ചെയറും വാങ്ങി നൽകുന്നതിന് വിനിയോഗിക്കുകയായിരുന്നു. തയ്യൽ മെഷീൻ്റെയും വീൽചെയറിൻ്റെയും വിതരണം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.മോഹനൻ നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റജി ജോയി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സ്മിത, വാർഡ് അംഗം ഉഷാകുമാരി, ഹരി പാണുവേലി, എൻ.എസ്.എസ് വാളന്റിയർമാരായ അഞ്ജന, ജ്യോതിഷ് കൃഷ്ണ, ഗാർലീയർ, പൗർണ്ണമി രാജേഷ്, സുമ, ബിനോജി, അഞ്ജലി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement