വാതുവയ്‌പ്പ്, ലോൺ : ചൈനയുടെ 232 ആപ്പുകൾ നിരോധിക്കും

Monday 06 February 2023 12:07 AM IST

ന്യൂഡൽഹി:ചൈനീസ് നിയന്ത്രണത്തിലുള്ള 138 വാതുവയ്പ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ലോൺ ആപ്പുകളിലൂടെ ചെറിയ വായ്പയെടുത്തവർ പോലും ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. തെലങ്കാന, ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോൺ ആപ്പുകളിൽ വായ്പയെടുത്ത നിരവധി പേർ ആത്മഹത്യ ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളിൽ 17 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ഐ.ടി മന്ത്രാലയം തുടർനടപടികൾ സ്വീകരിക്കും.

2020 ലും കഴിഞ്ഞ വർഷവും

കേന്ദ്രം ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. നിർണ്ണായക വിവരങ്ങൾ ചൈനീസ് ആപ്പുകൾ ചോർത്തുന്നതായും രാജ്യസുരക്ഷയെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം 54 ചൈനീസ് ആപ്പുകളാണ് ഐ.ടി മന്ത്രാലയം നിരോധിച്ചത്. 2020 ജൂണിൽ 59 ഉം ആഗസ്റ്റിൽ 47 ഉം സെപ്റ്റംബറിൽ 118 ആപ്പുകളും നവംബറിൽ 43 ആപ്പുകളുമാണ് നിരോധിച്ചത്.