ഹെൽത്ത് കാർഡ്: കുപ്രചരണം നടത്തരുതെന്ന് കെ.എച്ച്.ആർ.എ

Monday 06 February 2023 1:21 AM IST

തൃശൂർ: ഭക്ഷ്യവിഷ ബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷണ വിതരണ, നിർമ്മാണ മേഖലകളിൽ ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടില്ലാത്ത പരിശോധന ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ.

ഹെൽത്ത് കാർഡിനായി ഡോക്ടറുടെ പരിശോധന സമയത്ത് റൂട്ടീൻ രക്ത പരിശോധനയും കാഴ്ച, ത്വക്ക് , നഖം എന്നിവയും പരിശോധിച്ച് ഹെൽത്ത് കാർഡ് നൽകണമെന്നും ഡോക്ടർക്ക് ആവശ്യമുണ്ടെന്ന് തോന്നുന്ന പക്ഷം മാത്രം ടൈഫോയ്ഡ്, ക്ഷയം പരിശോധനകൾ നടത്തേണ്ടതാണെന്നും വ്യക്തമായി ആരോഗ്യ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ഹോട്ടൽ ജീവനക്കാരുടെ സൗകര്യാർത്ഥം മിക്ക സ്ഥലങ്ങളിലും അസോസിയേഷൻ അംഗീകൃത ലാബുകളുമായി സഹകരിച്ച് ക്യാമ്പുകളിലൂടെ ടെസ്റ്റുകൾ നടത്തിയാണ് സർക്കാർ നിർദ്ദേശം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement