വാർത്താ സമ്മേളനത്തിന് പോകുന്നതിനിടെ മുൻ എം.എൽ.എ ട്രക്കിടിച്ച് മരിച്ചു
Monday 06 February 2023 2:41 AM IST
ഭുവനേശ്വർ: വാർത്താ സമ്മേളനത്തിന് പോകുന്നതിനിടെ ഒഡിഷ ജാജ്പൂർ ജില്ലയിലെ കോൺഗ്രസ് മുൻ എം.എൽ.എ അർജുൻ ചരൺ ദാസ് ട്രക്കിടിച്ച് മരിച്ചു. അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയിൽ അർജുൻ ചരൺ ദാസ് ചേർന്നത്. പാർട്ടിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ഭുവനേശ്വറിലേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി.