മണിനാദം 2023 നാടൻപാട്ട് മത്സരം.

Tuesday 07 February 2023 12:46 AM IST

കോട്ടയം . യുവക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണാർഥം 'മണിനാദം 2023' നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പരമാവധി 10 പേർക്ക് പങ്കെടുക്കാം. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിനെ സംസ്ഥാനതല മത്സരത്തിന് നാമനിർദേശം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബുകളുടെ ടീമുകൾക്കും 25000, 10000, 5000 രൂപ യഥാക്രമം സമ്മാനമായി ലഭിക്കും. മാർച്ച് 23 ന് ചാലക്കുടിയിലാണ് സംസ്ഥാനതലമത്സരം. താത്പര്യമുള്ള ക്ലബുകൾ ഫെബ്രുവരി 14 ന് മുമ്പായി ktym.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ ജില്ലാ യുവജനകേന്ദ്രം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. ഫോൺ : 04 81 25 61 10 5.