അഡ്മിഷൻ തുടരുന്നു.

Tuesday 07 February 2023 12:53 AM IST

കോട്ടയം . എം ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ എ ഐ സി ടി ഇ അംഗീകാരമുള്ള എം ടെക് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി കോഴ്‌സിന് അഡ്മിഷൻ തുടരുന്നു. വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ ഇന്റേൺഷിപ്പിന് അവസരമുള്ള കോഴ്‌സിലെ അവസാന വർഷ വിദ്യാർത്ഥികളായ നാലു പേർക്ക് ഇത്തവണ വിദേശ ഫെലോഷിപ്പ് ലഭിച്ചിരുന്നു.

പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെയും മറ്റ് അർഹ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഒഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി ഓഫീസിൽ ഹാജരാകണം. ഫോൺ. 97 46 23 73 88, 94 46 86 60 88.