സർജന്റ് അഭിമുഖം ഫെബ്രുവരി 10ന്.

Tuesday 07 February 2023 1:03 AM IST

കോട്ടയം. ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരും ഒറ്റത്തവണ പ്രമാണ പരിശോധനയിൽ യോഗ്യതകൾ തെളിയിക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഇടുക്കി ജില്ലാ പി എസ് സി ഓഫീസിൽ 10 ന് നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഒ ടി ആർ പ്രൊഫൈൽ, എസ് എം എസ് മുഖേന നൽകിയിട്ടുണ്ട്. തിരിച്ചറിയൽ രേഖ, യോഗ്യതതെളിയിക്കുന്ന പ്രമാണങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതു ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖ സമയത്ത് നൽകണം.