ഈ മന്ത്രം പഠിച്ചാൽ ആരെയും വശീകരിക്കാനുള്ള സിദ്ധി ലഭിക്കും എന്നാണ് വിശ്വാസം
Monday 06 February 2023 5:33 PM IST
ചുവന്ന ചരടിലോ കറുത്ത ചരടിലോ ഓം വചത്ഭൂവേകുമാരായ സത്യായ നിത്യായ ശാശ്വതപദായ സനൽക്കുമാരായ വശ്യ ശക്തി പ്രദായിന്യൈ എന്ന മന്ത്രം 336 പ്രാവശ്യം ജപിച്ച് ചരട് പത്മത്തിൽ വച്ച് പത്നീസമേതനായ സുബ്രഹ്മണ്യ സ്വാമിയെ ആവാഹിച്ച് പൂജിക്കുക. ഉപാസകനായ ഒരു കർമ്മിയെ കൊണ്ട് ഈ ചരട് പൂജിച്ച് തയ്യാറാക്കിക്കണം. 21 ദിവസം വ്രതനിഷ്‌ഠയോടെ ഈ ചരട് ധരിക്കുക. പിന്നീട് ചരട് അഴിച്ച് ഒഴുക്കുള്ള ജലത്തിൽ കളയുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചരട് പ്രത്യേകം ജപിച്ച് ധരിക്കുക. അത്ഭുതകരമായ വശ്യശക്തിക്ക് ഈ കർമ്മം ഗുണകരമാണ്. ഗുരുവിൽ നിന്ന് വശ്യമന്ത്രം കരസ്ഥമാക്കുന്നത് കൂടുതൽ ഫലപ്രദം.