ഫെറ്റോ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു
Tuesday 07 February 2023 12:00 AM IST
തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരെയും അദ്ധ്യാപകരെയും പെൻഷൻകാരെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (ഫെറ്റോ) കളക്ടറേറ്റിന് മുന്നിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജീവ് ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജീവ് തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. ഗിരീഷ്‌കുമാർ അദ്ധ്യക്ഷനായി. ധർണയിൽ ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, കെ.കെ. സതീശൻ എന്നിവർ പ്രസംഗിച്ചു. എം.കെ. നരേന്ദ്രൻ, ജിനു ജോസഫ്, പി.സി. വർഗീസ്, രാജീവ് തങ്കപ്പൻ, ദേവദാസ് വർമ്മ, വി.കെ. വിജീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.