വന്യജീവനം പ്രകാശനം

Tuesday 07 February 2023 12:00 AM IST

മുതുവറ: പുഴയ്ക്കൽ പബ്ലിക് ലൈബ്രറിയുടെ മുൻ പ്രസിഡന്റ് എം.ജി. മോഹനൻ എഴുതിയ 'വന്യജീവനം' നോവൽ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.എ. കൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി സി.എൽ. സൈമണിന് കോപ്പി നൽകി പ്രകാശനം ചെയ്തു. വായനശാലാ സെക്രട്ടറി എം.എൻ. മുരളീധരൻ അദ്ധ്യക്ഷനായി. പി.ജി. ഗോപാലകൃഷ്ണൻ, ചൂരക്കാട്ടുകര ലൈബ്രറി പ്രസിഡന്റ് സി.സി. ഗോപാലകൃഷ്ണൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ എം.എസ്. ബാലകൃഷ്ണൻ, ശശികുമാർ, ലൈബ്രറി താലൂക്ക് പ്രതിനിധി എം.കെ. കൃഷ്ണകുമാർ, ഇ. സുരേഷ്, ശശികുമാർ, കെ.കെ. ബാബുരാജ്, ടി.ആർ. നാരായണൻ, ആർദ്ര, എം.എസ്. ഗോവിന്ദൻകുട്ടി, കെ.കെ. സജീഷ് കുമാർ എന്നിവർ സംസാരിച്ചു.