ഒാർമ്മശക്തി കുറയുന്നു വെളിപ്പെടുത്തി ഭാനുപ്രിയ

Tuesday 07 February 2023 12:42 AM IST

എൺപതുകളിലും തൊണ്ണൂറുകളിലും സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് ഭാനുപ്രിയ. എന്നാൽ ആരാധകരെ ഞെട്ടിച്ച് തന്റെ രോഗാവസ്ഥ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒാർമ്മശക്തി നഷ്ടപ്പെടുന്ന തരത്തിലൊരു അസുഖം നേരിടുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഒാർമ്മക്കുറവ് അനുഭവപ്പെ‌‌‌‌ടുന്നുണ്ട്. ഇൗയിടെയായി എനിക്കും തീരെ സുഖമില്ലാത്തതുപോലെയാണ്. ഒാർമ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നുപോയി. നൃത്തത്തോടുള്ള താത്പര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. അടുത്തിടെ സില നേരങ്ങളിൽ സില മനിദർഗൾ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് ഡയലോഗുകൾ മറന്നുപോയി. ഒാർത്തിരിക്കേണ്ട പലതും ഞാനിപ്പോൾ മറക്കുകയായണ്. മറവിക്ക് കാരണം മോശമായ ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ താൻ കഴിക്കാറുണ്ടെന്ന് ഭാനുപ്രിയ വെളിപ്പെടുത്തി. ഭർത്താവ് ആദർശ് കൗശലുമായി താൻ വേർപിരിഞ്ഞെന്ന വാർത്ത തെറ്റാണെന്നും ഭാനുപ്രിയ പറഞ്ഞു.

ഇൗ ബന്ധത്തിൽ അഭിനയ എന്ന മകളുണ്ട്. മകൾ ലണ്ടനിൽ പഠിക്കുകയാണെന്ന് ഭാനുപ്രിയ പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി അഴകിയ രാവണൻ എന്ന ചിത്രത്തിലൂടെയാണ് ഭാനുപ്രിയ മലയാളത്തിലേക്ക് എത്തുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, മഞ്ഞു പോലൊരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചു.

Advertisement
Advertisement