ക്ഷീരസംഗമം പ്രചാരണ വണ്ടി പര്യടനം

Tuesday 07 February 2023 12:51 AM IST

തൃശൂർ: സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന്റെ ഭാഗമായി പ്രചാരണ വണ്ടിയുടെ ഫ്‌ളാഗ് ഒഫ് മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി കാമ്പസിനു മുന്നിൽ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയറി ടെക്‌നോളജി ഡീൻ എസ്.എൻ. രാജ്കുമാർ നിർവഹിച്ചു.
ചടങ്ങിൽ ക്ഷീവികസന ഡെപ്യൂട്ടി ഡയറക്ടർമാരായ ആർ. രാംഗോപാൽ, ഡോളസ് എബ്രഹാം ക്ഷീരവികസന ഓഫീസർമാരായ അരുൺ പി.എസ്, അമ്പിളി എൻ.എസ്, സിദ്ധാർത്ഥ്, ജയൻ എം.വി, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ സംഗീത നവീൻ, സ്മൃതി വാസുദേവൻ ഒല്ലൂക്കര സംഘം പ്രസിഡന്റ് ജോസ് പാലൂക്കാരൻ, മാടക്കത്തറ ക്ഷീരസംഘം പ്രസിഡന്റ് പി.ബി. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. വാഹനം ജില്ലയിലെ 17 ബ്ലോക്കുകളിൽ യാത്ര നടത്തും.

Advertisement
Advertisement