എൽ.ഐ.സി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്‌

Tuesday 07 February 2023 12:15 AM IST

തൃശൂർ: അദാനിമാർക്കും അംബാനിമാർക്കും ഷെയറായി നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള രാജവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലയിലെ എൽ.ഐ.സി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പാലസ് റോഡിലെ എൽ.ഐ.സി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഐ.പി. പോൾ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ജെയ്ജു സെബാസ്റ്റ്യൻ, കെ. ഗിരീഷ് കുമാർ, വിൻസെന്റ് കാട്ടുക്കാരൻ, സുനിൽ അന്തിക്കാട്, ഡോ. നിജി ജസ്റ്റിൻ, സി.എസ്. ശ്രീനിവാസൻ, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, കെ.എച്ച്. ഉസ്മാൻഖാൻ, രവി ജോസ് താണിക്കൽ പ്രസംഗിച്ചു.