പി.എഫ് പെൻഷണേഴ്സിന്റെ പ്രതിഷേധ മാർച്ച്

Tuesday 07 February 2023 4:16 AM IST

തിരുവനന്തപുരം: ശമ്പളത്തിന് ആനുപാതികമായ പെൻഷൻ മുന്നറിയിപ്പുകളൊന്നുമില്ലാതെ വെട്ടിക്കുറച്ച ഇ.പി.എഫ്.ഒയുടെയും കേന്ദ്രസർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് പി.എഫ് പെൻഷണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചു. പി.എഫ് കേന്ദ്രത്തിലേക്ക് നടന്ന മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാവ് പി.എസ്. നായിഡു,എസ്.ടി.യു നേതാവ് മാഹിൻ അബൂബക്കർ,പെൻഷണേഴ്സ് യൂണിയൻ സെക്രട്ടറി ബി.സോമശേഖരൻ നായർ,ജില്ലാ സെക്രട്ടറി പി.ജി.രാജേന്ദ്രൻ,ജില്ലാ പ്രസിഡന്റ് എം.ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.