സസ്‌നേഹം ഒരു സംരംഭം മാത്രമല്ല , രോഗം അനുഭവിക്കുന്ന മക്കൾക്കൊരു തണൽ കൂടിയാണ്

Tuesday 07 February 2023 12:17 AM IST

തൃശൂർ: തനിച്ചല്ല നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട് എന്ന കരുതലുമായാണ് കാർമൽ മൗണ്ട് വൊക്കേഷണൽ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കേരള അഗ്രോ ഫുഡ് പ്രോ 2023ൽ ഒരുക്കിയ സ്റ്റാൾ. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കേരള അഗ്രോ ഫുഡ് പ്രോയിലെ ഇവരുടെ സ്റ്റാളിൽ നൊമ്പരങ്ങൾ എല്ലാം മറന്നാണിവർ ഇരിക്കുന്നത്.

ഭിന്നശേഷിയുള്ള കുട്ടികളെ അടുത്തറിയുകയും അവരുടെ കഴിവ് മനസിലാക്കി മികച്ച രീതിയിൽ പുറത്തിറക്കിക്കൊണ്ട് കൈപിടിച്ചു ചേർത്തു നിർത്തുന്ന സമീപനമാണ് സസ്‌നേഹം യൂണിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. കറ്റാർ വാഴയ്ക്ക് പുറമെ മിക്‌സ്ചർ, ചുക്ക് കാപ്പിപ്പൊടി, ഗ്രീൻ ടീ തുടങ്ങിയ ഉത്പന്നങ്ങളും ഇവർ വിപണിയിൽ ഇറക്കുന്നുണ്ട്.

കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോയിൽ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും, ആവശ്യക്കാർക്ക് വിപണനം നടത്താനും സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണിവർ.