ഇന്ത്യൻ കോഫി ഹൗസ് തുറക്കണം
തൃശൂർ: ഇന്ത്യൻ കോഫി ഹൗസിനോടുള്ള രാഷ്ട്രീയ പ്രേരിത നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരെ പട്ടിണിയിലാക്കുന്ന നടപടിയിൽ നിന്നും അധികൃതർ പിന്മാറി കോഫി ഹൗസ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ധർണ്ണ നടത്തി. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ചുരുങ്ങിയ ചെലവിൽ ഭക്ഷണം നൽകിയിരുന്ന സ്ഥാപനമാണിത്. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ രോഗികൾക്ക് സൗജന്യമായി കഞ്ഞി വിതരണവും നടത്തുന്നുണ്ടെന്ന് അസോസിയേഷൻ ഭാരാവാഹികൾ പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. മധു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.എഫ്. രാജു അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി വി.എ. ഷാജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ഷിബു, രാജേഷ് എം.ആർ, സാലി ഒ.പി, പി. ബാബു, എം.ജി. രഘുനാഥ്, പി. ബിപിൻ, ടി.എ. അൻസാർ എന്നിവർ സംസാരിച്ചു.