വിശ്വകർമ്മ മഹാ സഭ കോവളം ശാഖ

Tuesday 07 February 2023 3:50 AM IST

കോവളം : അഖില കേരള വിശ്വകർമ്മ മഹാ സഭ കോവളം ശാഖ സംഘടിപ്പിച്ച അനുമോദന ചടങ്ങ് അഖില കേരള വിശ്വകർമ്മ മഹാസഭ മുൻ സംസ്ഥാന പ്രസിഡന്റ് എ.കുമാരസ്വാമി ഉദ്ഘാടനം ചെയ്തു.ശാഖാ മന്ദിരത്തിൽ കൂടിയ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ,എ.കെ.വി.എം.എസ് താലൂക്ക് പ്രസിഡന്റ് ഹരിഹരൻ ആശാരി എന്നിവർ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള വിദ്യാഭ്യാസ കാഷ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.എ.കെ.വി.എം.എസ് സംസ്ഥാന അംഗം ദേവപാലൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ,ബൈജു ,കെ.രാജേന്ദ്രൻ,ശാഖാ സെക്രട്ടറി ഗോപകുമാർ,ട്രഷറർ കെ.സജി തുടങ്ങിയവർ സംസാരിച്ചു.