അർജന്റീനയിൽ നിന്ന് മോദിയ്ക്ക് ഒരു സമ്മാനം; ഫുട്ബാൾ  ഇതിഹാസത്തിന്റെ ജഴ്സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

Monday 06 February 2023 8:56 PM IST

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജഴ്സി സമ്മാനിച്ച് അർജന്റീൻ ഓയിൽ കമ്പനിയായ വെെ പി എഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്.

അർജന്റീന ഫുട്ബാൾ ഇതിഹാസത്തിന്റെ ലിയോണൽ മെസിയുടെ ജഴ്സിയാണ് മോദിയ്ക്ക് സമ്മാനിച്ചത്. ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജിവീക്ക് 2023ൽ വച്ചാണ് ജഴ്സി കെെമാറിയത്. മോദിയാണ് ഇന്ത്യ എനർജിവീക്ക് ഉദ്ഘാടനം ചെയ്തത്.

വിദേശകാര്യ മന്ത്രി എസ്.​ ജയശങ്കറിന് അർജന്റീനയുടെ എസ് ആൻഡ് ടി ഇന്നൊവേഷൻ മന്ത്രിയാണ് ജഴ്സി നൽകിയത്. അദ്ദേഹം തന്റെ ട്വിറ്ററിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.