സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് സെറിമോണിയൽ പരേഡ്

Tuesday 07 February 2023 3:10 AM IST

തിരുവനന്തപുരം: സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് സെറിമോണിയൽ പരേഡ് ചൊവ്വാഴ്ച പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4.45 ന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്റി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. പൊലീസ് മേധാവി അനിൽകാന്തും മ​റ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.തിരുവനന്തപുരം സി​റ്റിയിലെയും റൂറലിലെയും സ്‌കൂളുകളിൽ നിന്നായി 16 പ്ലാ​റ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുന്നത്. 500 കേഡ​റ്റുകൾ പരേഡിന്റെ ഭാഗമാകും. കൊല്ലം റൂറൽ പൂയപ്പളളി ഗവൺമെന്റ് ഹൈസ്‌കൂളിലെ ബാൻഡ് സംഘമാണ് ബാൻഡ് ഒരുക്കുന്നത്.