നിർമ്മാണ തൊഴിലാളികളുടെ ധർണ

Tuesday 07 February 2023 4:34 AM IST

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക,നിർമ്മാണ സാമഗ്രികളുടെ അമിത വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒാൾ ഇന്ത്യ സെന്റർ ഒഫ് ട്രേഡ് യൂണിയൻസ് (എ.ഐ.സി.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ ധർണ സംഘടിപ്പിക്കും.15ന് രാവിലെ 11ന് മേട്ടുക്കട നിർമ്മാൺ ഭവനു മുന്നിൽ നടക്കുന്ന ധർണ യൂണിയൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എസ്. വേണുരാജൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ഇടപ്പള്ളി ബഷീർ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement