വരണ്ട മുഖമാണോ പ്രശ്നം? എന്നാൽ ഈ സ്ക്രബ് ഉപയോഗിച്ച് നോക്കൂ, വീട്ടിലിരുന്ന് തന്നെ എളുപ്പം തയ്യാറാക്കാം
ചർമ്മം വരണ്ട് പോകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ചർമ്മത്തിന്റെ ഈർപ്പം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈർപ്പം കുറയുന്നതോടെ ചർമ്മം വരണ്ടതും നിർജ്ജീവവുമാകുന്നു. കൂടാതെ കാലക്രമേണ ചർമ്മത്തിലെ മൃതകോശങ്ങൾ നശിക്കുന്നു. ഇത് ചർമ്മത്തിൽ പെട്ടെന്ന് ചുളിവുകൾ വരാൻ കാരണമാകുന്നു. കൂടാതെ ചർമ്മം ഇരുണ്ടതാക്കാനും ഇത് കാരണമാകുന്നു. മുഖത്തെ ഇത്തരത്തിൽ നീർജ്ജീവമായി പോയ കോശങ്ങളെ ഇല്ലാതാക്കി നല്ല ചർമ്മം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന സ്ക്രബ് ഇതാ.
കറ്റാർവാഴ സ്ക്രബ്
ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള മികച്ചൊരു പരിഹാരമാണ് കറ്റാർവാഴയുടെ ജെൽ. പ്രകൃതിദത്തമായ മോയ്ചറെെസർ കൂടിയാണിത്. ചർമ്മത്തിലെ വരൾച്ചയ്ക്ക് നല്ല ഒരു പരിഹാരമാണിത്. അത് ഉപയോഗിച്ച് എളുപ്പത്തിൽ വീട്ടിൽ ഇരുന്ന് തന്നെ ഫേസ് സ്ക്രബ് തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങൾ
1. കറ്റാർവാഴ ജെൽ
2. അരിപൊടി
3.തേൻ
തയ്യാറാക്കുന്ന വിധം
ഒരു ടീസ്പൂൺ അരിപ്പൊടിയും അൽപ്പം കറ്റാർവാഴയുടെ ജെല്ലും കുറച്ച് തേനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തിട്ട് 5 മിനിട്ട് നന്നായി സ്ക്രബ് ചെയ്ത ശേഷം കഴുകി കളയുക.