കലോത്സവ ക്യാപ്ഷൻ പ്രഖ്യാപിച്ചു
Monday 06 February 2023 10:15 PM IST
പയ്യന്നൂർ :ഗവ. ബ്രണ്ണൻ കോളേജിൽ വച്ചു മാർച്ച് 1 മുതൽ 5 വരെ നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം 2023 ന്റെ ക്യാപ്ഷൻ പ്രഖ്യാപനം മികച്ച പിന്നണി ഗായികക്കുള്ള ദേശിയ പുരസ്കാര ജേതാവ് നഞ്ചിയമ്മ നിർവഹിച്ചു .
ഇന്നലെ വൈകീട്ട് 4ന് പയ്യന്നൂരിൽ വച്ചാണ് ക്യാപ്ഷൻ പ്രഖ്യാപനം നടന്നത് ."കലയുടെ കളിത്തൊട്ടിലിൽ കാലത്തിന്റെ കയ്യൊപ്പ്" എന്നാണ് കലോത്സവത്തിന്റെ ക്യാപ്ഷൻ. സംഘാടക സമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം അഞ്ജലി സന്തോഷ്, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ സാരംഗ്, സംഘാടകസമിതി അംഗങ്ങളായ ജിതിൻ, അശ്വിൻ,ഗൗതം,ആശിഷ്, അരുൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.