പഞ്ചദിന സത്യാഗ്രഹം സമാപിച്ചു
Monday 06 February 2023 10:17 PM IST
കണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ട്രഷറികൾക്കു മുമ്പിൽ പെൻഷൻക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക മെഡിസെപ്പ് നിയമാവലികൾ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിവരുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ അഞ്ചാം ദിവസം കണ്ണൂർ ജില്ലാ ട്രഷറിക്ക് മുന്നിൽ നടന്ന സത്യാഗ്രഹ സമരം കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയംഗം ഇ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി.ഉപേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ, ടി.പി.രാജീവൻ, തങ്കമ്മ വേലായുധൻ, പി.സി പ്രേമവല്ലി, കെ.വി.തോമസ്, വി.സി.നാരായണൻ, ബാബുജി, എം.പി. ജോർജ്, ശശിധരൻ പാട്യത്ത്, തുടങ്ങിയവർ സംസാരിച്ചു.