പൂജപ്പുര സ്‌പോർട്ടിംഗ് യൂണിയന്റെ ലഹരി വിരുദ്ധ കാമ്പെയിൻ
Tuesday 07 February 2023 3:17 AM IST
തിരുവനന്തപുരം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വരും തലമുറയ്ക്ക് വൻവിപത്ത് സൃഷ്ടിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പൂജപ്പുര സ്‌പോർട്ടിംഗ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സപോർട്ടിംഗ് യൂണിയൻ രക്ഷാധികാരി സി. കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനവും നിർവഹിച്ചു.കായിക പ്രതിഭകൾക്കുള്ള സമ്മാന വിതരണം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. കൗൺസിലർ വി.വി. രാജേഷ്, ടി.രാമചന്ദ്രൻ,സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ, മഹേശ്വരൻ നായർ, വി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.